പട്ടാമ്പി ഉപജില്ലാ കായികമേള
ഔപചാരിക ഉദ്ഘാടനം
പട്ടാമ്പി ഉപജില്ലാ കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 3ന് കൊപ്പം ഗവ ഹൈസ്ക്കൂളില്‍ നടന്നു.ചടങ്ങില്‍ സ്വാഗതം പ്രിന്‍സിപ്പാള്‍ എം.വി കിഷോര്‍ ,അധ്യക്ഷത ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമിത നിര്‍വ്വഹിച്ചു.സല്യൂട്ട് സ്വീകരണം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കമ്മുക്കുട്ടി എടത്തോളും ദീപശിഖ തെളിയിക്കല്‍ സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.പാത്തുമ്മക്കുട്ടി ടീച്ചറും നിര്‍വ്വഹിച്ചു.ആശംസകള്‍ അര്‍പ്പിക്കുന്നതിനായി സര്‍വ്വശ്രീ.നാരായണന്‍(ഗ്രാമപഞ്ചായത്ത് അംഗം)കൃഷ്ണദാസ് (ഗ്രാമപഞ്ചായത്ത് അംഗം)എന്‍.പി ഷാഹുല്‍ഹമീദ്(പി.ടി.എ. പ്രസിഡന്റ്)ഷാജിമോന്‍(എ.ഇ.ഒ)മണികണ്ഠന്‍(ബി.പി.ഒ)എന്നിവരും എത്തിച്ചേര്‍ന്നു.ആഘോഷമായി കായികമേള കൊപ്പം ഗവ ഹൈസ്ക്കൂള്‍ മൈതാനിയില്‍ തുടരുന്നു
No comments:
Post a Comment