പാലക്കാടിന്റെ സ്വര്‍ണ്ണക്കുതിപ്പില്‍ ഇനി
കൊപ്പം
ഗവ:
ഹൈസ്ക്കൂളും...
മത്സരിച്ച
രണ്ടിനങ്ങളിലും സ്വര്‍ണ്ണത്തിളക്കവുമായി
വര്‍ഷ മുരളീധരന്‍...
കേരള
സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍
ആദ്യമത്സരത്തില്‍ തന്നെ
ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി
,
കൊപ്പം
ഗവ .ഹൈസ്ക്കൂളിലെ
വര്‍ഷമുരളീധരന്‍ കായികചരിത്രത്തില്‍
തന്റേതായ ഇടം കണ്ടെത്തി.കൊപ്പം
ഗവ ഹൈസ്ക്കൂളിലെ ഹരിദേവന്‍മാഷിന്റെ
പരിശീലനത്തില്‍ മികച്ച
കായികപ്രതിഭയാകാന്‍ കഴിഞ്ഞ
സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന
കായികമേളയില്‍ ഹൈജമ്പില്‍
1.50
മീറ്ററും
ലോംഗ് ജമ്പില്‍ 5.05
മീറ്ററും
ചാടിയാണ് സ്വര്‍ണ്ണം
കരസ്ഥമാക്കിയത്.ഹൈദരബാദില്‍
വെച്ചു നടന്ന ഇന്റര്‍ ക്ലബ്ബ്
ഓപ്പണ്‍മീറ്റില്‍ ലോംഗ്
ജമ്പില്‍ സ്വര്‍ണ്ണം
കരസ്ഥമാക്കിയപ്പോള്‍തന്നെ
ഈ മിടുക്കിയിലെ കായിക പ്രതിഭയെ
തിരിച്ചറിഞ്ഞിരുന്നു.പിന്നീട്
നിരന്തര പരിശീലനത്തിന്റെ
നാളുകളായിരുന്നു വര്‍ഷയ്ക്കും
ഹരിദേവന്‍ മാഷിനും.അധ്വാനത്തിന്റെ
പ്രതിഫലം കൊയ്യാനായതില്‍
സന്തോഷമുണ്ടെന്ന് രണ്ടുപേരും
ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം
ഹൈസ്ക്കൂളിന്റെ ഈ സ്വര്‍ണ്ണനേട്ടത്തില്‍
പിടിഎയും വിദ്യാര്‍ത്ഥികളും
വളരെയധികം സന്തോഷത്തിലാണ്.

No comments:
Post a Comment